ബാലരാമപുരം: കൊവിഡിൽ ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് കൈത്താങ്ങായി വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നൽകുന്ന ധനസഹായം കെ. ആൻസലൻ എം.എൽ.എ വിതരണം ചെയ്‌തു. സി.പി.എം നേമം ഏരിയാ സെക്രട്ടറി എസ്.കെ. സുരേഷ് ചന്ദ്രൻ, ജില്ലാ സെക്രട്ടറി എം. ബാബുജാൻ, ജില്ലാ പ്രസിഡന്റ് എൻ. സുധീന്ദ്രൻ, ഏര്യാ പ്രസിഡന്റ് കെ.എ. സജി, ജില്ലാ കമ്മിറ്റിയംഗം എസ്. രാജശേഖരൻ എന്നിവർ പങ്കെടുത്തു.