contain

തിരുവനന്തപുരം: നഗരത്തിൽ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിക്കലും പിൻവലിക്കലും സംബന്ധിച്ച വിവാദങ്ങൾ നിലനിൽക്കുമ്പോഴും ഏതൊക്കെ വഴികളാണ് അടച്ചിരിക്കുന്നതെന്ന് സംശയത്തിലാണ് പൊതുജനം. ഏതൊക്കെ റോഡുകളാണ് അടച്ചിട്ടിരിക്കുന്നതെന്നോ ഏതൊക്കെ വഴി പോകാമെന്നോ ഇവിടത്തെ ജനങ്ങൾക്ക് ഒരുപിടിയുമില്ല.

പല കണ്ടെയ്ൻമെന്റ് സോണുകളിലും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ അകലെയായ വീട്ടുകാർ ഏത് വഴി പോകണമെന്ന കൺഫ്യൂഷനിലാണിപ്പോൾ. പൊലീസോ ബന്ധപ്പെട്ട അധികൃതരോ ഇതിനെക്കുറിച്ച് ജനങ്ങൾക്ക് യാതൊരും വിവരവും നൽകുന്നില്ലെന്ന് പരാതിയുണ്ട്. അറിയാതെ അടച്ചിട്ടിരിക്കുന്ന വഴി ചെന്നാൽ ഇത്രയും നാളായി അറിയില്ലേ എന്നാണ് പൊലീസുകാരുടെ ചോദ്യം. തുടർച്ചയായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാതെയും ചില റോഡുകൾ അകാരണമായി അടച്ചിട്ടിരിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നിലവിൽ 18 ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളും 9 കണ്ടെയ്‌ൻമെന്റ് സോണുകളുമാണ് നഗരസഭ പരിധിയിലുള്ളത്.

വലിയതുറ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 4 കണ്ടെയ്ൻമെന്റ് സോണുകളുണ്ട്.

അടച്ചിട്ടിരിക്കുന്ന റോഡുകൾ

ക്രിട്ടിക്കൽ കണ്ടെയെൻമെന്റ് സോണായ ശംഖുംമുഖം, വള്ളക്കടവ്,​ വെട്ടുകാട്, വലിയതുറ എന്നിവിടങ്ങളിൽ അടച്ചിട്ടിരിക്കുന്ന റോഡുകൾ - ആഭ്യന്തര വിമാനത്താവളം - വലിയത്തുറ, ചെറിയതുറ - ബീമാപ്പള്ളി, മാധവപുരം - വെട്ടുകാട് റോഡ്. മുട്ടത്തറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം, പൂന്തുറ വാർഡുകളിൽ -

കുമരിച്ചന്ത - പൂന്തുറ, ബീമാപ്പള്ളി - ചെറിയതുറ, കുമരിച്ചന്ത- ബീമാപള്ളി, കുമരിച്ചന്ത - മാണിക്യവിളാകം, കുമരിച്ചന്തയിൽ നിന്ന് പുത്തൻപ്പള്ളിയിലേക്ക് പോകുന്ന എല്ലാ ഇടറോഡുകളും.

ഹാർബർ, വിഴിഞ്ഞം, മുല്ലൂർ, കോട്ടപ്പുറം, വെങ്ങാനൂർ വാർഡുകളിൽ - വിഴി‌ഞ്ഞം - ഫിഷ്ലാൻഡ് ഇടറോഡ്, വിഴി‌ഞ്ഞം - കോട്ടപ്പുറം, വിഴി‌ഞ്ഞം - നെല്ലിക്കുന്ന് - മുല്ലൂർ, വിഴി‌ഞ്ഞം - ചൊവ്വര, അടിമലത്തുറ, ചപ്പാത്ത് എന്നിവയിലേക്കുള്ള പ്രധാന റോഡ്, മുല്ലൂർ - ഉച്ചക്കട, വിഴിഞ്ഞം - വെങ്ങാനൂർ. പള്ളിത്തുറ, പൗണ്ട്കടവ് എന്നീ വാർഡുകളിൽ പള്ളിത്തുറയിൽ നിന്ന് സ്റ്റേഷൻകടവിലേക്കുള്ള പ്രധാന റോഡും പൗണ്ട്കടവിൽ നിന്ന് വലിയവേളിയിലേക്കുള്ള പ്രധാന റോഡും അടച്ചിട്ടുണ്ട്. തിരുവല്ലം വാർഡിൽ തിരുവല്ലത്ത് നിന്ന് മടത്തടയിലേക്കും പനത്തുറയിലേക്കുമള്ള പ്രധാന റോഡുകൾ അടച്ചിട്ടുണ്ട്.

വെള്ളാർ വാർഡ് അടച്ചിട്ട റോഡുകൾ കോവളം - വെള്ളാർ, ആഴാകുളം - വിഴിഞ്ഞം ഹാർബർ, കോവളം ബീച്ചിലേക്കുള്ള റോഡുകൾ. കഴക്കൂട്ടം വാർഡിൽ കഴക്കൂട്ടം - മാർക്കറ്റ് ജംഗ്ഷൻ ഇടറോ‌ഡ്, കാര്യവട്ടം കാമ്പസ് - അമ്പലത്തിൽകര പ്രധാന റോഡ്. പട്ടം വാർഡ് - തേക്കുമൂട് പൊട്ടക്കുഴി വഴി പി.എം.ജിയിലേക്കുള്ള റോഡ്, ഗൗരീശപട്ടം റോഡ്, കുടപ്പനക്കുന്ന് വാർഡ്- കുടപ്പനക്കുന്ന് നിന്ന് മേരിഗിരി, ദർശൻനഗർ, ഊന്നാംപറയിലേക്കുള്ള പ്രധാന റോഡ്.
കുന്നുകുഴി വാർഡിൽ എല്ലാ ഇടറോഡുകളും അടച്ചു. പ്രധാന വഴിയായ പി.എം.ജി മാത്രമാണ് തുറന്നിട്ടുള്ളത്.
തമ്പാനൂർ--മേട്ടുക്കട മോ‌ഡൽ സ്കൂൾ ജംഗ്ഷൻ, കണ്ണേറ്റുമുക്ക് - തൈക്കാട്, തമ്പാനൂരിലേക്കുള്ള ഇടവഴികളും

പെരുന്താന്നി, ചാല-- കിള്ളിപ്പാലത്ത് നിന്ന് കിഴക്കേക്കോട്ടയിലേക്കുള്ള പ്രധാന റോഡ്,​ തകരപ്പറമ്പിൽ നിന്ന് ചാലയിലേക്കുള്ള എല്ലാ പ്രധാന റോഡുകൾ എന്നിവയും അടച്ചിട്ടുണ്ട്.