pet-animals-

കിളിമാനൂർ: അജ്ഞാതജീവി കൂട് തകർത്ത് കോഴികൾ, മുയലുകൾ, പൂച്ചക്കുഞ്ഞുങ്ങൾ എന്നിവയെ കടിച്ചു കൊന്നു. വെള്ളല്ലൂരാണ് സംഭവം. നഗരൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ വെള്ളല്ലൂർ തോട്ടത്തിൽ വീട്ടിൽ കെ. അനിൽ കുമാറിന്റെ വീട്ടിലാണ് ജീവികൾ ചത്തുവീണത്. 30 കോഴി, 5 മുയലുകൾ, പൂച്ച കുഞ്ഞുങ്ങൾ എന്നിവയെയാണ് കൊന്നത്. കഴുത്തുമുറിച്ച് കൊന്ന ശേഷം ചോര കുടിച്ച നിലയിലായിരുന്നു. രാവിലെ വീട്ടിലുള്ളവർ നോക്കുമ്പോഴാണ് ജീവികൾ ചത്തു കിടക്കുന്നതുകണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. പാലോട് റെയ്ഞ്ച് ഓഫീസർ അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കാട്ടുപൂച്ചയാണ് കൊന്നതെന്നാണ് വനം വകുപ്പിന്റെ നിഗമനം.