നെടുമങ്ങാട്: വാട്ടർ അതോറിട്ടി അരുവിക്കര ഡിവിഷൻ ഓഫീസിലെ താത്കാലിക ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡിവിഷൻ ഓഫീസിലെ എക്‌സിക്യൂട്ടീവ് എൻജിനീയർ നൗഷാദ് ഉൾപ്പെടെയുള്ള ജീവനക്കാർ ക്വറന്റൈനിൽ പ്രവേശിച്ചു. ഓഫീസും പരിസരവും ആരോഗ്യപ്രവർത്തകർ അണുവിമുക്തമാക്കി. അരുവിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. വിജയൻ നായർ നേതൃത്വം നൽകി.