മുടപുരം: മാസങ്ങളായി വെള്ളക്കെട്ടുമൂലം ശോചനീയാവസ്ഥയിലായ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ വിളയിൽമൂല മീമ്പാട്ട് റോഡ് ഗതാഗതയോഗ്യമാക്കാൻ നഗരസഭാ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മുനിസിപ്പാലിറ്റിയിലെ 21 ,22 വാർഡുകളിലെ ജനങ്ങൾ പകുതിയിലേറെയും ഉപയോഗിക്കുന്ന റോഡാണ് ഇപ്പോൾ ശോചനീയാവസ്ഥയിൽ കിടക്കുന്നത്. പുരവൂർ യു.പി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രണ്ടു വൃദ്ധ സദനത്തിലെ അന്തേവാസികളും സഞ്ചരിക്കാൻ ഉപയോഗിക്കുന്ന റോഡാണ്. ഈ റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പാലിറ്റിയിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾ ആവിഷ്കരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.