തിരുവനന്തപുരം: പാളയം,​ ചാല കമ്പോളങ്ങൾ അനിശ്ചിതമായി അടച്ചിടുന്നതിലും അശാസ്ത്രീയമായ കണ്ടെയ്‌ൻമെന്റ് സോൺ നിർണയത്തിലും പ്രതിഷേധിച്ച് വ്യാപാരികൾ നാളെ നില്പ് സമരം നടത്തും. കിള്ളിപ്പാലം ജംഗ്ഷനിൽ രാവിലെ 10.30ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.എസ്. രാധാകൃഷ്‌ണനും ഉച്ചയ്‌ക്ക് 12ന് പാളയം മാർക്കറ്റിനു മുന്നിൽ സമിതി ജില്ലാ ജനറൽ സെക്രട്ടറി എസ്.എസ്. മനോജും സമരം ഉദ്ഘാടനം ചെയ്യും. മേഖലയിലെ വ്യാപാരികൾ വീടുകളിൽ ഉപവാസം അനുഷ്ഠിക്കും.