ഉമലയ്ക്കൽ: ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ ആശാരിക്കോണം, വേങ്കോട്ട് കുന്ന്, കുണ്ടയത്തുക്കോണം,പൂപ്പുറം,ആനയടക്കി വളവ് എന്നീ പ്രദേശങ്ങളിൽ സാമൂഹ്യ വിരുദ്ധശല്യമെന്ന് പരാതി. ലോക്ക് ഡൗൺ ആയതോടെ ഈ പ്രദേശങ്ങളിൽ പൊലീസിന്റെയും എക്സൈസിന്റെയും പരിശോധനകൾ നടക്കുന്നില്ല. ചില വീടുകൾ കേന്ദ്രീകരിച്ച്ചീട്ടുകളിയും വ്യാപകമാണ്. കഞ്ചാവ് വിൽപ്പനയും വ്യാജവാറ്റും ഈ പ്രദേശങ്ങളിൽ സുലഭമാണെന്നും ആക്ഷേപമുണ്ട്. നേരത്തെയും ഈ പ്രദേശങ്ങളിൽ കഞ്ചാവ് വിൽപ്പന ഉണ്ടായിരുന്നു. പൊലീസ് - എക്സൈസ് സംഘങ്ങൾ ഈ പ്രദേശങ്ങളിൽ പെട്രോളിംഗ് കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.