ആര്യനാട്: ആര്യനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ തൊഴിൽ സാദ്ധ്യതയുള്ള അഗ്രികൾച്ചർ,കൊമേഴ്സ് കോഴ്സുകൾക്ക് സമാനമായ പുതിയ കോഴ്സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ഹയർ സെക്കൻഡറി പഠനത്തോടൊപ്പം മികച്ച തൊഴിൽ നേടാൻ പ്രാപ്തരാക്കുന്ന ദേശീയ നൈപുണ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ രണ്ട് അന്താരാഷ്ട്ര അംഗീകൃത കോഴ്സുകളിലേയ്ക്ക് ഓൺലൈനിലൂടെ അപേക്ഷിക്കാം. കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ സ്കൂളിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്ക്കിലൂടെ ഒന്നാം വർഷ വി.എച്ച്.എസ്.ഇ അഡ്മിഷനുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സംശയങ്ങൾ നിവാരണം നടത്താം. കൃഷിയുമായി ബന്ധപ്പെട്ടുള്ള ഓർഗാനിക് ഗ്രോവർ (ഒ.ആർ.ജി, കോഴ്സ് കോഡ്: 36) ഓഫീസ് പ്രവർത്തന രീതികൾ പഠിപ്പിക്കുന്ന കോഴ്സ് ആയ ഓഫീസ് ഓപറേഷൻസ് എക്സിക്യൂട്ടീവ് (ഒ.എഫ്.ഇ ,കോഴ്സ് കോഡ് 45). രണ്ട് കോഴ്സ്കുൾക്കും 30 സീറ്റുകൾ വീതമാണുള്ളത്. സ്കൂൾ കോഡ്: 901036 ഹെൽപ്പ് ലൈൻ നമ്പരുകൾ പ്രിൻസിപ്പൽ: 9496289323, കരിയർ മാസ്റ്റർ: 9847007567, സ്റ്റാഫ് സെക്രട്ടറി: 9446962127