തിരുവനന്തപുരം: നഗരസഭാ പരിധിയിൽ ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാംഘട്ട ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയവർക്ക് 14 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. അക്ഷയ കേന്ദ്രങ്ങൾ, മറ്റ് ജനസേവന കേന്ദ്രങ്ങൾ എന്നിവ വഴിയോ സ്വന്തമായോ അപേക്ഷ സമർപ്പിക്കാം. ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാത്തവരും 2020 ഏപ്രിൽ 1ന് മുമ്പായി റേഷൻ കാർഡ് ലഭിച്ച ഭൂരഹിതരും ഭവനരഹിതരുമായവർക്കാണ് അപേക്ഷ സമർപ്പിക്കാനാവുക. അപേക്ഷകരുടെ വാർഷിക വരുമാന പരിധി മൂന്നു ലക്ഷത്തിൽ താഴെയായിരിക്കണം.