മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് ഗ്രാമ പഞ്ചായത്തുകളിലായി 1018 നിരീക്ഷണത്തിലുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. വക്കം- 62, കിഴുവിലം - 94, മുദാക്കൽ - 78, അഞ്ചുതെങ്ങ് - 278, കടയ്ക്കാവൂർ - 117, ചിറയിൻകീഴ് - 389 എന്നിവരുൾപ്പെട്ടതാണ് 1018 പേർ. 294 പേർ വിദേശത്തു നിന്നു വന്നവരും 724 പേർ ഇതര സംസ്ഥാനത്തു നിന്നു വന്നവരും സമ്പർക്ക പട്ടികയിലുള്ളവരുമാണ്. 663 പേർ ഹോം ക്വാറന്റൈനിനിലും 51 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 304 പേർ ഹോസ്പിറ്റൽ ഐസൊലേഷനിലുമാണ്. ഇന്നലെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 43 പേർക്ക് പരിശോധന നടത്തിയതിൽ ആർക്കും രോഗമില്ലെന്ന് കണ്ടെത്തി. ഇന്നും പരിശോധനകൾ തുടരും.