നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കൊവിഡ് രോഗികൾ 5100 കടന്നു. ഇന്നലെ നാലുപേർ കൂടി മരിച്ചു. ഇതോടെ ജില്ലയിൽ മരിച്ചവരുടെ എണ്ണം 54 ആയി. കഴിഞ്ഞദിവസം 133പേർക്ക് കൂടി രോഗം റിപ്പോർട്ട് ചെയ്തതോടെ ജില്ലയിൽ രോഗികളുടെ എണ്ണം 5,150 ആയി. ജില്ലയിലെ ഇന്നലെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി രോഗം കണ്ടെത്തി. നാഗർകോവിൽ മഹിളാ സ്റ്റേഷനിൽ ഒരാൾക്കും വടശ്ശേരി പൊലീസ് സ്റ്റേഷനിൽ മൂന്നുപേർക്കും ആണ് രോഗം. തുടർന്ന് സ്റ്റേഷൻ താത്കാലികമായി അടച്ചു.