നാണയം, ബട്ടണുകൾ, മുത്ത്, മോതിരം തുടങ്ങിയ ചെറിയ വസ്തുക്കൾ വിഴുങ്ങിയ നിലയിൽ ആശുപത്രികളിലെത്തിക്കുന്ന കുട്ടികളുടെ നെഞ്ചിന്റെയും വയർഭാഗത്തിന്റെയും എക്‌സ്റേ എടുത്ത്, ഉള്ളിലെത്തിയ വസ്തുവിന്റെ സ്ഥാനം നിർണയിക്കുകയാണ് ആദ്യം ചെയ്യുക.
വസ്തു ശ്വാസകോശത്തിൽ കുടുങ്ങിയെങ്കിൽ ഉടൻ എഡോസ്കോപ്പിയിലൂടെ (ട്യൂബിട്ട്) അത് പുറത്തെടുക്കും. അന്നനാളം, . ആമാശയം എന്നിവിടങ്ങളിലാണ് അന്യവസ്തുവിൻെറ സ്ഥാനമെങ്കിൽ 48 മണിക്കൂർ നിരീക്ഷണത്തിന് നിർദ്ദേശിച്ച് പറഞ്ഞയയ്ക്കും. വിഴുങ്ങിയ വസ്തു മലത്തിലൂടെ പുറത്തു പോവുകയാണ് പതിവ്.
ഈ സമയത്തിനു ശേഷവും വസ്തു പുറത്തുപോയില്ലെന്നു കണ്ട് കുട്ടിയെ വീണ്ടുമെത്തിച്ചാൽ എക്‌സ്റേയ്ക്കു ശേഷം എൻഡോസ്കോപ്പി ചെയ്യും. പീഡിയാട്രിക് സർജന്മാരാണ് ഇതു ചെയ്യുക. നാണയം ഉൾപ്പെടെയുള്ള വസ്തുക്കൾ 48 മണിക്കൂറിൽ കൂടുതൽ ആമാശയത്തിൽ തങ്ങി നിൽക്കില്ല.
ഡോ. നൗഷാദ്
ശിശുരോഗ വിദഗ്ദ്ധൻ
ജനറൽ ആശുപത്രി, എറണാകുളം