ബാലരാമപുരം: അന്താരാഷ്ട്ര സ്വർണക്കള്ളക്കടത്തുകേസിൽ കസ്റ്റംസ്,​ എൻ.ഐ.എ അന്വേഷണങ്ങൾക്ക് പുറമേ സി.ബി.ഐയും റോയും അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രിയും സ്‌പീക്കറും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാനത്തുടനീളം നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി അഡ്വ.എം. വിൻസെന്റ് എം.എൽ.എ ബാലരാമപുരത്തെ ഓഫീസിന് മുന്നിൽ സത്യാഗ്രഹമിരിക്കും. രാവിലെ 9 മുതൽ 12 വരെയാണ് സമരം. നിയോജക മണ്ഡലങ്ങളിൽ എം.എൽ.എമാർ, എം.പിമാർ എന്നിവ‌ർ വിവിധ കേന്ദ്രങ്ങളിൽ ഇതോടൊപ്പം സത്യാഗ്രഹസമരം നടത്തും.