കോവളം: നഗരസഭയിലെ വെള്ളാർ വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കണമെന്ന് ധീവരസഭ ജില്ലാ കമ്മിറ്റി അറിയിച്ചു. പനത്തുറയിൽ മൂന്നു തവണയായി 180ഓളം പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ ഒരാൾക്കുപോലും രോഗം സ്ഥിരീകരിച്ചിട്ടില്ല. വെള്ളാർ വാർഡിൽ ഒരു കൊവിഡ് രോഗി മാത്രമാണ് നിലവിലുള്ളത്. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് വെള്ളാർ വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കണമെന്ന് അഖിലകേരള ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറ ബൈജു പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.