# ഇന്നലെ രോഗികൾ 1169
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്ത് ആകെ രോഗബാധിതർ 25,911ആയി. ഇതുവരെ 82പേർ മരിച്ചു. ഇന്നലെ 1169 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.11ദിവസത്തിനുള്ളൽ 10,788 പേർക്കാണ് ബാധിച്ചത്.കൊവിഡ് ചികിത്സയിലായിരുന്ന തിരുവനന്തപുരം പാറശാല സ്വദേശിനി വിജയലക്ഷ്മി (68) മരിച്ചു. 991 പേരാണ് ഇന്നലത്തെ സമ്പർക്കരോഗികൾ. 56 പേരുടെ ഉറവിടം വ്യക്തമല്ല. 29 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 688 പേർ രോഗമുക്തി നേടി.
ചികിത്സയിലുള്ളവർ 11,342
രോഗമുക്തർ 14,467