befi-

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ബാങ്കുകളിലെ ദിവസ വേതനക്കാർക്കും കരാർ ജീവനക്കാർക്കും അവധി ദിനങ്ങളിൽ വേതനം നൽകണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ സംസ്ഥാന ഭാരവാഹി യോഗം ആവശ്യപ്പെട്ടു.

കൊവിഡ് കണക്കിലെടുത്ത് ശനിയാഴ്ചകളിൽ ബാങ്കുകൾക്ക് അവധിയാണ്. കണ്ടെയ്‌ൻമെന്റ്,ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ്,കർഫ്യൂ മേഖലകളായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിലും ബാങ്ക് പ്രവർത്തനം നിറുത്തിവെയ്ക്കാറുണ്ട്. ഈ ദിനങ്ങളിൽ കരാർ ജീവനക്കാർക്കും ദിവസക്കൂലിക്കാർക്കും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുവാൻ ബാങ്ക് അധികാരികൾ തയ്യാറാകുന്നില്ല. താഴെക്കിടയിലുള്ള ജീവനക്കാരോടുള്ള അനീതി അവസാനിപ്പിക്കണമെന്നും അർഹമായ വേതനം നൽകാൻ തയ്യാറാകണമെന്നും യോഗം പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു.