തിരുവനന്തപുരം: വാട്ടർ അതോറിട്ടി കരമന സെക്ഷന്റെ പരിധിയിൽ കുടിവെള്ള പൈപ്പ് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുമല, കുന്നപ്പുഴ, വലിയവിള, ഇലിപ്പോട്, മരുതംകുഴി, പുന്നയ്ക്കാമുഗൾ, പൂജപ്പുര, വട്ടവിള, തമലം, കാലടി, പാപ്പനംകോട്, കരമന, മരുതൂർ കടവ്, തളിയിൽ, കിള്ളിപ്പാലം തുടങ്ങിയ പ്രദേശങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ 24 മണിക്കൂർ ജലവിതരണം മുടങ്ങും.