rr

ആര്യനാട്: വനംവകുപ്പിൽ അനധികൃത നിയമനങ്ങൾ അനുവദിക്കില്ലെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയും കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ മീനാങ്കൽ കുമാർ പറഞ്ഞു. പേപ്പാറ ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നിൽ നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോടയാർ സെക്‌ഷനിൽ നടത്തിയ അനധികൃത വാച്ചർ നിയമനത്തിനെതിരെയാണ് എ.ഐ.ടി.യു.സി റേയ്ഞ്ച് കമ്മിറ്റി ഉപരോധം സംഘടിപ്പിച്ചത്. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് പുറത്തിപാറ സജീവ്, ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ നേതാക്കളായ കുട്ടപ്പാറ ഷിബു, വിൻസെന്റ്, സജി തുടങ്ങിയവർ സംസാരിച്ചു.