വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ആറാട്ടുകുഴി, വെള്ളറട വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി. പഞ്ചായത്തിൽ 25 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. പനച്ചമൂട്ടിലെ കൃഷ്‌ണ ട്രേഡേഴ്സ്, പുലിയൂർശാലയിലെ സതീഷ് സ്റ്റോഴ്സ് എന്നിവിടങ്ങളിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജൂലായ് 17 മുതൽ ആഗസ്റ്റ് 1 വരെ ഇവിടെ നിന്നും സാധനങ്ങൾ വാങ്ങിയവർ 14 ദിവസം നിർബദ്ധമായും നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.