iphone

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 12 ലക്ഷത്തിന്റെ മൊബൈൽ ഫോണും എയർ പോഡുകളും പിടികൂടി. 16 ആപ്പിൾ ഐ ഫോണും 12 എയർ പോഡുകളുമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശികളായ ജബീർ, ജസീർ എന്നിവരിൽ നിന്നാണ് മൊബൈൽ ഫോൺ അടക്കം പിടികൂടിയത്. പരിശോധനയിൽ കസ്റ്റംസ് അസി. കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ട്മാരായ രാജു നിക്കുന്നത്ത്, എൻ.സി.പ്രശാന്ത്, ജ്യോതി ലക്ഷ്‌മി, ഇൻസ്പെക്ടർമാരായ വി. പ്രകാശൻ, ഗുർമിത്ത് സിംഗ്, മനീഷ്, അശോക് കുമാർ, യുഗൽ കുമാർ, ഹവീൽദാരായ സി.വി. ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.