snake

വെള്ളനാട്: വെള്ളനാട് പഞ്ചായത്തിലെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റെയിൻ കേന്ദ്രത്തിലെ അടുക്കളയിൽ കയറിയ മൂർഖൻ പാമ്പിനെ വോളണ്ടിയർ രാജീവ് പിടികൂടി. ഇന്നലെ വൈകിട്ട് 3ന് വെള്ളനാട് സാരാഭായി എൻജിനിയറിംഗ് കോളജിലാണ് സംഭവം. ക്വാറന്റെയിൻ കേന്ദ്രത്തിന്റെ 500 മീറ്റർ അകലെയായിട്ടാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററും വെള്ളനാട് പഞ്ചായത്ത് ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വെള്ളനാട് ശ്രീകണ്ഠന്റെ നേതൃത്വത്തിൽ വോളണ്ടിയർമാർ വൃത്തിയാക്കുകയായിരുന്നു. ഇതിനിടെ ആഹാരം കഴിക്കാൻ എത്തുന്നതിനിടയിലാണ് ക്വാറന്റെയിൻ കേന്ദ്രത്തിന്റെ അടുക്കളയിൽ പാമ്പിനെ കണ്ടത്. തുടർന്ന് വോളണ്ടിയർ രാജീവ് പാമ്പിനെ പിടികൂടി. വനംവകുപ്പ് അധികൃതർക്ക് പാമ്പിനെ കൈമാറി.