തിരുവനന്തപുരം: കേരളത്തെ പട്ടിണിയിൽ നിന്നും രക്ഷിക്കാൻ അടിയന്തര ധനസഹായം അവശ്യപ്പെട്ടുള്ള വീട്ടമ്മമാരുടെ അടുക്കള സമരം ഫോർവേഡ് ബ്ലോക്കിന്റെ മഹിളാസംഘടനയായ അഗ്രഗാമി മഹിളാ സമിതിയുടെ നേതൃത്വത്തിൽ നടന്നു. കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ സോഷ്യൽ മീഡിയയിലൂടെ ഉദ്ഘാടനം നിർവഹിച്ചു. വിവിധ ജില്ലകളിൽ സമരത്തിന് മഹിളാ സമിതി നേതാക്കളായ ശ്രീജ ഹരി, എ.ഇ. സാബിറ, വന്ദന. എൻ.നായർ, സൂര്യാ സുഭാഷ്, ചന്ദ്രി. സി.വി, സൂര്യകല, എ.വി.ആരിഫ, കെ.എം. ബീവി, സഫിയ, പ്രസന്ന, മേരി ജോസ്, ശ്രീകല ഹരീന്ദ്രൻ, സ്വാതി സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി.