ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിലെ പാറക്കുഴി വാർഡിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിന്നും മണ്ണിടിച്ച് കടത്തുന്നതിനെതിരെ പരാതിയുമായി നാട്ടുകാർ. പഞ്ചായത്തിന്റെയോ ബന്ധപ്പെട്ട അധികാരികളുടെയോ അനുമതിയില്ലാതെയാണ് നാല് ദിവസമായി മണ്ണിടിച്ച് കടത്തുന്നതെന്ന് ആരോപണമുണ്ട്. തുടർന്ന് പ്രതിഷേധവുമായി ബി.ജെ.പി - മഹിളാമോർച്ച പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. മണ്ണിടിക്കുന്ന സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ ബി.ജെ.പി കൊടിനാട്ടി പ്രതിഷേധിച്ചു. നോർത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പുന്നക്കാട് ബിജു, പ്രവർത്തകരായ രവീന്ദ്രൻ നായർ, പാറക്കുഴി അജി, മഹിളാ മോർച്ച നേതാക്കളായ സുനിതി ഗീത, അശ്വതി എന്നിവർ പ്രതിഷേധിച്ചു.