d-a

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്ക് പുതുതായി 4 % ഡി.എ വർദ്ധന വരുമ്പോഴും, നിലവിലുള്ള 12 % ഡി.എ കുടിശിക ഇപ്പോൾ കിട്ടുമെന്ന് നിശ്ചയമില്ല.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കേന്ദ്ര ജീവനക്കാർക്ക് 2021 ജൂലായ് മുതലേ ഡി.എ വർദ്ധന നൽകൂ എന്നറിയിച്ചിട്ടുണ്ട്. 2020 ജനുവരി, ജൂലായ്, 2021 ജനുവരി ഡി.എ വർദ്ധനവാണ് നൽകാത്തത്.

കൊവിഡിന് മുമ്പ് തന്നെ കേരളത്തിൽ 12 % ഡി.എ കുടിശികയാണ്. 2018 ജൂലായിലാണ് കേരളത്തിൽ അവസാനമായി ഡി.എ വർദ്ധന നൽകിയത്. അതിന് ശേഷം 2019 ജനുവരിയിലെ , ജൂലായിലെ 5, 2020 ജനുവരിയിലെ 4, ജൂലായിലെ 4ശതമാനം ചേർത്ത് 16 ശതമാനം വർദ്ധനവാണ് വരുന്നത്. കേന്ദ്രം നൽകുന്ന മുറയ്ക്കാണ് കേരളവും നൽകുന്നതെങ്കിൽ അടുത്ത വർഷം ജൂലായിൽ ആറു ഗഡുവാകും.