തിരുവനന്തപുരം: താത്കാലിക ജീവനക്കാരന് കൊവിഡ് ബാധിച്ചതിന് പിന്നാലെ അരുവിക്കരയിലെ വാട്ടർ അതോറിട്ടി ഡിവിഷൻ ഓഫീസ് അടച്ചു. താത്കാലിക ജീവനക്കാരനായ വേങ്ങപ്പൊറ്റ സ്വദേശിക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ ഉൾപ്പെടെ 13 ജീവനക്കാർ നിരീക്ഷണത്തിൽ പോയി. അതേസമയം എംപ്ലോയ്‌മെന്റ് മുഖേന ഡിവിഷൻ ഓഫീസിൽ താത്കാലിക ജോലിയിൽ പ്രവേശിച്ച ഇദ്ദേഹത്തിന്റെ കാലാവധി ഒരാഴ്ച മുമ്പ് പൂർത്തിയായിരുന്നു. എന്നാൽ ശമ്പളവുമായി ബന്ധപ്പെട്ട ചില കണക്കുകൾ ശരിയാക്കാൻ ഇദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ ഡിവിഷൻ ഓഫീസിലെത്തിയിരുന്നു. ഇതിന് പിന്നാലെ ഓഫീസ് അണുവിമുക്തമാക്കി.