തിരുവനന്തപുരം: മുക്കിൽക്കട ആവുക്കുളം ചെല്ലമംഗലം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒാണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതിപ്രകാരം ലഭ്യമായ പച്ചക്കറി വിത്തുകൾ സൊസൈറ്റി ജംഗ്ഷനിൽ വിതരണം ചെയ്‌തു. പ്രസിഡന്റ് ബാലകൃഷ്‌ണന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഫ്രാറ്റ് ശ്രീകാര്യം സോണൽ പ്രസിഡന്റ് കരിയം വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി മധു ആവുക്കുളം സ്വാഗതവും പറഞ്ഞു. എക്‌സിക്യുട്ടീവ് അംഗമായ എസ്. സുനിൽകുമാർ, രാജു കെ.എ, മുരളീധരൻ, അനിൽകുമാർ, അരവിന്ദ്, നാസിമുഖീൻ, ഡാനി ദാമോദരൻ, ശശി സി.കെ, വനിതാവിഭാഗം സെക്രട്ടറി സുചിത്ര, ശകുന്തള എന്നിവർ പങ്കെടുത്തു.