വർക്കല: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തീരദേശത്തെ സോൺ ഒന്നിന്റെ ചുമതല വഹിക്കുന്ന ഇൻസിഡന്റ് കമാൻഡർമാരായ ദിവ്യ എസ്.അയ്യർ, പി.ഐ. ശ്രീവിദ്യ, എന്നിവരുടെ നേതൃത്വത്തിൽ വർക്കല ഗസ്റ്റ് ഹൗസിൽ വിവിധ വകുപ്പുകളുടെ സംയുക്തയോഗം ചേർന്നു. ആർ.ഡി.ഒ ജോൺ വി. സാമുവൽ, പൊലീസ് സൂപ്രണ്ട് ബാസ്റ്റ്യൻ സാബു, വർക്കല തഹസിൽദാർ വിനോദ് രാജ്, ചിറയിൻകീഴ് തഹസിൽദാർ മനോജ്, മെഡിക്കൽ ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ,​ പൊതുവിതരണം, പഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പരിശോധനകളുടെ എണ്ണം വർദ്ധിപ്പക്കൽ,​ മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റുകൾ സ്ഥാപിക്കൽ,​ മൊബൈൽ ടെസ്റ്റിംഗ് സെന്ററിനുള്ള വാഹനം, ആംബുലൻസ് സൗകര്യം, ഫണ്ട് എന്നിവ അടിയന്തരമായി സജ്ജീകരിക്കുന്നതിനായി ജില്ലാ നോഡൽ ഓഫീസറായ വർക്കല ലാൻഡ് റവന്യു തഹസിൽദാറെ യോഗം ചുമതലപ്പെടുത്തി.