തിരുവനന്തപുരം: നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ നഗരത്തിൽ അടച്ചിട്ടിരുന്ന മദ്യശാലകൾ തുറന്നു. സ്റ്റാച്യു ജംഗ്ഷനിലെ ത്രിവേണി ഒൗട്ട്ലെറ്റും ഉപ്പിടാംമൂട് ഭാഗത്തെ ഔട്ട്ലെറ്റുമാണ് ഇന്നലെ തുറന്നത്. നേരത്തെ അറിയിപ്പൊന്നും നൽകിയിരുന്നില്ലെന്നാണ് വിവരം. അതേസമയം രാവിലെ മുതൽ രണ്ട് ഔട്ട്ലെറ്റുകൾക്ക് മുന്നിലും നീണ്ട ക്യൂവായിരുന്നു. മഴയെ അവഗണിച്ച് നിരവധിപേർ എത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് ഇടപെടേണ്ടിവന്നു. സ്റ്റാച്യുവിൽ റോഡിലേക്ക് വരി നീണ്ടതോടെ ഉന്തുംതള്ളുമുണ്ടായി. പിന്നാലെ പൊലീസെത്തി ഇവരെ വിരട്ടിയോടിച്ചു.