rail

തിരുവനന്തപുരം: നിലമ്പൂർ–നഞ്ചൻകോട് റെയിൽപാതയ്ക്ക് പുതിയ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻ കേരള റെയിൽവേ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്‌മെന്റ് കോർപറേഷനെ ചുമതലപ്പെടുത്തിയതായി കേന്ദ്ര റയിൽവേ മന്ത്രാലയം അറിയിച്ചു. തുടർനടപടികളും ഭൂമി ഏറ്റെടുപ്പും അതിവേഗം പൂർത്തിയാക്കാൻ കർണാടക,​ കേരള ചീഫ് സെക്രട്ടറിമാരുടെ ചർച്ചകൾ നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.രാഹുൽഗാന്ധി എം.പിയുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം.

നിലമ്പൂർ– നഞ്ചൻകോട് റെയിൽപ്പാതയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻ നേരത്തെ ഡൽഹി മെട്രോറെയിൽ കോർപറേഷനെ ചുമതലപ്പെടുത്തെയെങ്കിലും സംസ്ഥാന സർക്കാർ ഫണ്ടനുവദിക്കാത്തതുകൊണ്ട് പൂർത്തിയായില്ല. ഇതിനെതിരെ മലബാറിൽ പ്രതിഷേധ സമരങ്ങൾ നടന്നിരുന്നു.