ramachandran-

തിരുവന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും ഉൾപ്പെടെ സി.പി.എം നേതാക്കൾക്ക് മുംബയ് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഗുഡ്‌വിൻ നിക്ഷേപ തട്ടിപ്പ് സംഘവുമായുള്ള ബന്ധത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.സ്വർണക്കള്ളക്കടത്ത് സംഘങ്ങളുമായി എന്നും അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് സി.പി.എം നേതാക്കളെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു.സി.പി.എമ്മിന്റെ പ്രധാന ധനസ്രോതസുകളിൽ ഒന്ന് കള്ളക്കടത്തും സ്വർണക്കടത്തുമാണെന്നത് നാണക്കേടാണ്.മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിച്ച ഗുഡ്‌വിൻ സ്വർണക്കടയുടെ ഉടമകളായ രണ്ടു മലയാളി സഹോദരങ്ങളും സി.പി.എം നേതാക്കളുമായി വർഷങ്ങളായി അടുത്ത ബന്ധമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.