ഇരവിപേരൂർ : പ്രത്യക്ഷ രക്ഷാ ദൈവ സഭ ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ച മുട്ടപ്പള്ളിൽ മുക്കടമണ്ണിൽ എം.എസ്. കുട്ടപ്പൻ ( കെ.എസ്.ഇ.ബി റിട്ട. സൂപ്രണ്ട് - 80) നിര്യാതനായി. പി. ആർ.ഡി.എസ് മുഖപത്രമായ ആദിയർദീപം എഡിറ്റോറിയൽ ബോർഡംഗം, സഹ ഉപദേഷ്ടാവ് , ഹൈകൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിലെ ശ്മശാനത്തിൽ .
ഭാര്യ : രാജമ്മ സുഗതൻ ( റിട്ട. ഹെഡ്മിസ്ട്രസ് ഗവ.എൽ.പി.എസ്. മുട്ടപ്പിള്ളി) .
മക്കൾ : ഡോ.കെ.സുരേഷ്‌കുമാർ, (കാൻസർ വിഭാഗം യൂണീറ്റ് ചീഫ്, മെഡിക്കൽ കോളേജ്, കോട്ടയം), കെ.രാജേഷ്‌കുമാർ (കെ.എസ്.ഐ.ഇ അസിസ്റ്റന്റ് മാനേജർ), കെ. സുമേഷ്‌കുമാർ ( സീനിയർ മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക്, കറുകച്ചാൽ). മരുമക്കൾ : ഡോ. സുധാകുമാരി വി.സി. (ഗവൺമെന്റ് ആശുപത്രി, അയർക്കുന്നം), സുജ (പി.ജി. ഗവൺമെന്റ് യു.പി. സ്‌കൂൾ അദ്ധ്യാപിക,പെരുമ്പളം), ഡോ. നവജീവനാ റാണി മുക്കൂട്ടുതറ.