തിരുവനന്തപുരം: വിവിധ ജില്ലകളിലായി പ്രവർത്തന സജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ നിർവഹിക്കും. ഒന്നാംഘട്ടത്തിൽ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. രണ്ടാം ഘട്ടത്തിൽ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാൻ തിരഞ്ഞെടുത്തു. ഇതിൽ 164 കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയായി അവശേഷിക്കുന്നവയുടെ നിർമ്മാണ പുരോഗമിക്കുന്നു. രണ്ടാം ഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനസജ്ജമായ 102 കുടുംബോരോഗ്യ കേന്ദ്രങ്ങളാണ് ഇന്ന് തുറക്കുന്നതെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.