തിരുവനന്തപുരം: പട്ടം എസ്.യു.ടി ഹോസ്‌പിറ്റലിൽ പുതുതായി ആരംഭിച്ച ഡി.എൻ.ബി ഗൈനക്കോളജി കോഴ്സ് ഹോസ്‌പിറ്റൽ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ കേണൽ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്‌തു. പ്രവേശനം ലഭിച്ച മൂന്ന് വിദ്യാർത്ഥികളെയും ചടങ്ങിൽ പരിചയപ്പെടുത്തി. മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രൻ പൊതുവാൾ, ഗൈനക്കോളജിസ്റ്റുമാരായ ഡോ. ലളിത, ഡോ. രാജശേഖരൻ, ഡോ. ലക്ഷ്‌മി അമ്മാൾ, ഗ്യാസ്ട്രോ സർജൻ ഡോ. ബൈജു സേനാധിപൻ, ന്യൂറോ സർജൻ ഡോ. അജിത് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ക്വാളിറ്റി ഡിപ്പാർട്ട്മെന്റ് ഹെഡ് ദേവികൃഷ്ണ നന്ദി പറഞ്ഞു.