രാമപുരം: ആളില്ലാത്ത വീടിന്റെ പിറകുവശത്തെ വാതിൽ തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. ഏഴാച്ചേരി കൈമതുതടത്തിൽ ബിബിൻ(26) ആണ് പിടിയിലായത്. അയൽവാസിയായ ആറായിക്കൽ തോമസിന്റെ വീട്ടിൽ രണ്ട് മാസം മുമ്പായിരുന്നു മോഷണം. മൂന്നര പവന്റെ സ്വർണ്ണ മാലയും അറുപതിനായിരം രൂപയും മോഷമം പോയിരുന്നു. മോഷ്ടിച്ച സ്വർണ്ണം രാമപുരത്ത് തന്നെയുള്ള സ്വർണ്ണക്കടയിൽ പ്രതി വില്പന നടത്തിയിരുന്നു. രാമപുരം സർക്കിൾ ഇൻസ്പെക്ടർ അജേഷ് കുമാർ, എസ്.ഐ. പി.വി. സെബാസ്റ്റിൻ, എ.എസ്.ഐ. മാരായ സിബി എൻ. തങ്കപ്പൻ, ആന്റണി മാത്യു, വനിതാ സിവിൽ പോലീസ് ഓഫീസർ പ്രിയ ശങ്കർ, കോൺസ്റ്റബിൾമാരായ കൃഷ്ണകുമാർ, റോബി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.