തിരുവനന്തപുരം: കേരള പോലീസിന്റെ നേതൃത്വത്തിൽ അന്തർദേശീയതലത്തിൽ അവതരിപ്പിക്കുന്ന വിർച്വൽ ഹാക്കത്തോൺ - Hac’KP 2020 കോഡിംഗ് ഘട്ടം ആരംഭിച്ചു. എ.ഡി.ജി.പിയും സൈബർ ഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം ഓൺലൈനിലൂടെ കോഡിഗ് ഫ്ലാഗ് ഒഫ് നിർവ്വഹിച്ചു.
രാജ്യത്തിനുള്ളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള 500 ൽ അധികം ഐ.ടി വിദഗ്ദ്ധർ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. 110 ഓളം ടീമുകളായാണ് മത്സരം. ആദ്യ പത്ത് ദിവസം കോഡിംഗ് മത്സരമാണ് നടക്കുന്നത്. മികച്ച ആശയം നൽകുന്നവരെ 15 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രഖ്യാപിക്കും.
ഭാവിയിലെ സ്മാർട്ട് പൊലീസിംഗിന് പരിഹാരങ്ങൾ സൃഷ്ടിച്ച് പൊലീസിനെ സജ്ജമാക്കാൻ കഴിയുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കുക എന്നതാണ് Hac’KP യുടെ തീം.
മികച്ച ആശയങ്ങൾക്ക് ഒന്നാം സമ്മാനമായി 5 ലക്ഷം രൂപയും, രണ്ടും മൂന്നും സ്ഥാക്കാർക്ക് യഥാക്രമം 2.5 ലക്ഷം, 1 ലക്ഷം എന്നിങ്ങനെയാണ് സമ്മാനം. ഇതിനു പുറമെ പങ്കെടുക്കുന്നവർക്ക് മറ്റു പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. വിശദ വിവരങ്ങൾക്ക്: https://hackp.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.