priya

ന്യൂഡൽഹി: ടെലിവിഷൻ അവതാരക പ്രിയ ജൂനേജ (24) മരിച്ച നിലയിൽ. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് പ്രിയയെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഈസ്റ്റ് ഡൽഹിയിലെ വീട്ടിലായിരുന്നു പ്രിയ താമസിച്ചിരുന്നത്.

ടെലിവിഷൻ ചാനലുകളിൽ വിനോദ പരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധേയമായ പ്രിയ പിന്നീട് വാർത്താ അവതാരകയായും ജോലി നോക്കി. കൊവിഡിന്റെ പശ്ചാതലത്തിൽ വരുമാനം കുറഞ്ഞതിനാൽ സമ്മർദ്ദത്തിലായിരുന്നു പ്രിയ. ഇതാണ് ആത്മഹത്യയിലേക്ക് പ്രിയയെ നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ലോക്ക് ഡൗൺ കാലത്ത് പ്രിയ സ്വന്തമായി ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.