ബാലരാമപുരം:കൊവിഡ് കാരണം ദുരിതമനുഭവിക്കുന്ന പള്ളിച്ചൽ പഞ്ചായത്തിലെ ഇടയ്ക്കോടിൽ നിർദ്ധന കുടുംബത്തിന് പള്ളിച്ചൽ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഭക്ഷ്യധാന്യംനൽകി. ബാങ്ക് പ്രസിഡന്റ് അഡ്വ.എം.മണികണ്ഠൻ ഉദ്ഘാടനം ഭക്ഷ്യധാന്യവിതരണം നിർവഹിച്ചു.മാനേജിംഗ് ഡയറക്ടർ ബി.ആർ.അനിൽകുമാർ,ഭരണസമിതിയംഗങ്ങൾ,ബാങ്ക് സെയിൽസ് ഓഫീസർ സ്മിത,ബാങ്ക് ജീവനക്കാർ എന്നിവർ സംബന്ധിച്ചു.