തിരുവനന്തപുരം: സംസ്ഥാനത്തെ പ്ളസ് വൺ പ്രവേശനത്തിന് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ മക്കൾക്ക് 10 ശതമാനം സീറ്റ് സംവരണം ചെയ്തു കൊണ്ടുള്ള ഉത്തരവ് ഈയാഴ്ച പുറപ്പെടുവിച്ചേക്കും.നിലവിലെ മെരിറ്റ് സീറ്റിൽ നിന്ന് 10 ശതമാനം സീറ്റ് സംവരണം ചെയ്യുമ്പോഴുണ്ടാവുന്ന കുറവ് നികത്താൻ അധിക സീറ്റ് അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചയിലാണ്. 50 സീറ്റാണ് ഓരോ ബാച്ചിലുമുള്ളത്. സീറ്റ് കൂട്ടുന്നത് പല സ്കൂളുകളുടെയും സ്ഥല സൗകര്യമില്ലായ്മയെ ബാധിക്കുമെന്ന പ്രശ്നവുമുണ്ട്.. ക്ളാസുകളിലെ സൗകര്യങ്ങൾ കൂട്ടി സീറ്റ് വർദ്ധിപ്പിക്കാനാണ് ആലോചന.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 10 ശതമാനം മുന്നാക്ക സംവരണം ഏർപ്പെടുത്തി കഴിഞ്ഞ മാർച്ച് 20 ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. അതിൻെറ തുടർച്ചയായാണ് പ്ളസ് വണ്ണിനും .ആഗസ്റ്റ് 14 വരെ പ്ളസ് വണ്ണിന് അപേക്ഷിക്കാം. ഇതുവരെ 2.45 ലക്ഷം അപേക്ഷകളാണ് കിട്ടിയത്. .
പ്ലസ് ടു സ്കൂൾ,സീറ്റ്:
സർക്കാർ - 852-1,64,145
എയ്ഡഡ് - 846 - 1,94,033
അൺ എയ്ഡഡ് - 379- 25,225
സംവരണ സീറ്റ്- 48%
മെരിറ്റ് സീറ്റ് -52%
അൺ എയ്ഡഡ്-
മെരിറ്റ് 40%, എസ്.സി 12%, എസ്.ടി 8 %, മാനേജ്മെൻറ് ക്വാട്ട 40%
മുന്നാക്ക സംവരണം
മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വാർഷിക വരുമാന പരിധി 4 ലക്ഷം. പഞ്ചാത്തുകളിൽ 2.5 ഏക്കറും മുനിസിപ്പാലിറ്റിയിൽ 75 സെൻറും കോർപ്പറേഷനിൽ 50 സെൻറും വസ്തുവിൽ കൂടുരുത്.