p-k-kunjalikutty

തിരുവനന്തപുരം:അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനെ അനുകൂലിച്ച് ഉത്തരേന്ത്യയിലെ ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതികരണത്തെ തുടർന്ന് കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് സമസ്ത ഇ.കെ. സുന്നി വിഭാഗം രംഗത്ത്. കോൺഗ്രസിൽ നിന്ന് മതനിരപേക്ഷ സമൂഹം പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മുസ്ലിംലീഗിനോട് ചേർന്നുനിൽക്കുന്ന ഇ.കെ സുന്നി വിഭാഗം മുഖപത്രത്തിലെ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

രാജീവ് ഗാന്ധിയെയും കോൺഗ്രസ് പ്രവർത്തകസമിതിയംഗമായ എ.കെ. ആന്റണിയെയും പേരെടുത്ത് വിമർശിക്കുന്നുണ്ട്. എന്നാൽ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മേൽ സംഘപരിവാർ പ്രതിച്ഛായ ആരോപിക്കപ്പെട്ടിട്ടും മുഖവിലയ്ക്കെടുക്കാതിരുന്നത് വിദ്യാർത്ഥികാലം തൊട്ടുള്ള അദ്ദേഹത്തിന്റെ പൊതുജീവിതം തുറന്ന പുസ്തകമായതിനാലാണെന്നും മുഖപത്രം ചൂണ്ടിക്കാട്ടി.വിമർശനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചാവിഷയമായി.

അഖിലേന്ത്യാ കോൺഗ്രസിന്റെ നയപരിപാടിയിലൊരിടത്തും രാമക്ഷേത്രം സംബന്ധിച്ച് ഇങ്ങനെയൊരു സമീപനമില്ലെന്നാണ് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.