നാഗർകോവിൽ:കന്യാകുമാരി ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 5300 കടന്നു. ഇന്നലെ ജില്ലയിൽ 2 പേർ കൂടി മരിച്ചു. ആശാരിപ്പള്ളം ആശുപത്രിയിൽ ചികിത്സയിലിരുന്ന മേക്കാമണ്ഡപം സ്വദേശിയും കണ്ടക്ടറുമായ 56 കാരൻ, റിട്ട:അദ്ധ്യാപകനായ 70 കാരൻ എന്നിവരാണ് മരിച്ചത്. മരണസംഖ്യ ഇതുവരെ 56. 3454 പേർ ഇതുവരെ ജില്ലയിൽ രോഗമുക്തരായി. ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 5378 .