b

കടയ്ക്കാവൂർ:അഞ്ചുതെങ്ങ് പഞ്ചായത്ത് ആഫീസിന് സമീപം നെടുംതോപ്പ് വീട്ടിൽ അമലോൽഭവം ക്ളമൻറ്(65) കൊവിഡ് ബാധിച്ച് മരിച്ചു. പ്രമേഹത്താൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർക്ക് ശ്വാസ തടസവും ശാരീരിക ബുദ്ധിമുട്ടും അനുഭവപെട്ടതിനെ തുടർന്ന് മെഡിയ്ക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. 29ന് അമലോൽഭവം മരിച്ചു.മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്നതിനുമുൻപായി ടെസ്റ്റ് നടത്തി. ഫലം വന്നപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.