വർക്കല: വർക്കല ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സാമൂഹ്യക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും ജിയോമീറ്റ് വഴി നടന്നു.സ്ഥാനാരോഹണം മുൻ ഡിസ്ട്രിക്ട് ഗവർണർ പി.സുരേന്ദ്രനും പദ്ധതി ഉദ്ഘാടനം ബി.അജയകുമാറും നിർവ്വഹിച്ചു.ക്ലബ്ബ് ഭാരവാഹികളായ ബി.ജോഷിബാസു (പ്രസിഡന്റ്), സി.വി.ഹേമചന്ദ്രൻ (സെക്രട്ടറി), വി.ജയപ്രകാശ് (അഡ്മിനിസ്ട്രേറ്റർ), എസ്.പ്രസാദ് (ട്രഷറർ) എന്നിവർ സ്ഥനമേറ്രു. ഡി.സൽഗുണൻ, എൻ.സുഗതൻ, മുരളീധരൻനായർ, വി.ജനാർദ്ദനൻനായർ, മാലതിപ്രഭാകരൻ, എം.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.