venjaramoodu
കള്ള് ഷാപ്പിന് എതിരെയുള്ള പ്രതിശേധം എസ്.ആർ. രജികുമാർ ഉദ്ഘാടനം ചെയ്യുന്നു

വെഞ്ഞാറമൂട്: വയ്യേറ്റ് മാണിക്കോട് ക്ഷേത്രത്തിന് സമീപം പുതുതായി കള്ള് ഷാപ്പ് അനുവദിക്കാൻ പോകുന്നതിനെതിരെ വയ്യേറ്റ് പൗരസമിതി നടത്തുന്ന സമരത്തിൽ ബി.ജെ.പി, യുവമോർച്ച നെല്ലനാട് പഞ്ചായത്ത് കമ്മിറ്റിയുടെ പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യുവ മോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രദീഷ് മനോഹരന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ മണ്ഡലം പ്രസിഡന്റ് എസ്.ആർ. രജികുമാർ ഉദ്ഘാടനം ചെയ്തു.

മാമൂട് മധു, ചന്തു വെഞ്ഞാറമൂട്, കീഴായിക്കോണം ഭാസി, ഭഗവതിക്കോണം രവി, ശാന്തി സന്തോഷ്, വയ്യേറ്റ് മണി എന്നിവർ നേതൃത്വം നൽകി.

ക്രിസ്ത്യൻ - ഹിന്ദു ആരാധനാലയങ്ങളുടെ സമീപത്തായി തുടങ്ങാൻ പോകുന്ന അനധികൃത കള്ള് ഷാപ്പിന് അധികൃതർ അനുവാദം നൽകരുതെന്ന് ബി.ജെ. പി ജില്ലാകമ്മിറ്റി അംഗം നെല്ലനാട് ശശി പ്രസ്താവനയിൽ ആവശ്യപ്പെട്ടു