pplyhospital

കാട്ടാക്കട:കുറ്റിച്ചൽ പരുത്തിപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി.കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഓൺലൈൻ വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ശബരീനാഥൻ.എം.എൽ.എ മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് അംഗം വിജുമോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജിഷ കൃഷ്ണൻ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.സുധീർ കുമാർ,ഗ്രാമ പഞ്ചായത്ത് അംഗം ഷാജി, മെഡിക്കൽ ഓഫീസർ ഡോ.ജോയ് ജോൺ തുടങ്ങിയവർ പങ്കെടുത്തു.