തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷയുടെ പുനർമൂല്യ നിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 5 വരെ അപേക്ഷിക്കാം. അപേക്ഷകൾ വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പൽമാർക്കാണ് സമർപ്പിക്കേണ്ടത്. പ്രിൻസിപ്പൽമാർ ഇവ നാളെത്തന്നെ അപ്‌ലോഡ് ചെയ്യണം.