തിരുവനന്തപുരം: ആറ്റിപ്രയിൽ പട്ടികജാതി കുടുംബങ്ങളെ ആട്ടിയിറക്കിയ സംഭവത്തിന് പിന്നിൽ പൊലീസ് ഭൂമാഫിയ കൂട്ട് കെട്ടാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ആറ് കുടുംബങ്ങളിൽ നിന്നായി 18 പേരെ തെരുവിലക്കിയത് അതിക്രൂരതയാണ്. അതിനാൽ അവർക്ക് നീതി ലഭിക്കുന്നതുവരെ ബി.ജെ.പി ഒപ്പമുണ്ടാകുമെന്നും രാജേഷ് പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ വിധിയിലൂടെയാണ് കൊവിഡ് മാനദണ്ഡങ്ങൾ പോലും പാലിക്കാതെ ക്രൂരത കാട്ടിയത്. 97 വർഷമായി ഈ 45 സെന്റിൽ താമസിക്കുന്ന പട്ടികജാതി കുടുംബങ്ങളെ പുറത്താക്കിയത് ഭൂമാഫിയയെ സഹായിക്കാനാണ്. സംഭവത്തിന് പിന്നിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും വില്ലേജ് ഓഫീസർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.