vk-prasanth

തിരുവനന്തപുരം: പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിനുവേണ്ടി കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിട നിർമാണം പൂർത്തിയാക്കി നിർമ്മാണ കമ്പനി അധികൃതർ വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിന്റെ സാന്നിധ്യത്തിൽ സ്‌കൂൾ പ്രിൻസിപ്പാലിന് കൈമാറി. 2 നിലകളിലായി 5 കോടിരൂപ ചെലവിൽ 16 ക്ലാസ് മുറികൾ, 5 ലാബുകൾ, ആഡിറ്റോറിയം എന്നിവയാണ് കെട്ടിടത്തിലുള്ളത്. ലോക്ക് ഡൗണിന് ശേഷം വിപുലമായ ഉദ്ഘാടന പരിപാടികൾ സംഘടപ്പിക്കുമെന്നും വട്ടിയൂർക്കാവ് പ്രത്യേക വികസന പദ്ധതിയിൽ നിന്നും ലാബുകളിലേക്ക് ഉപകരണങ്ങളും ഫർണിച്ചറുകളും വാങ്ങുന്നതിന് 35 ലക്ഷം രൂപ അനുവദിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഹെതർ കൺസ്ട്രക്ഷൻസായിരുന്നു കെട്ടിട നിർമ്മാണ ചുമതല.