vk-prasanth-mla

തിരുവനന്തപുരം : പട്ടം ഗവ.മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിനുവേണ്ടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച കെട്ടിടം വി.കെ പ്രശാന്ത് എം.എൽ.എ നിർമ്മാണ കമ്പനി അധികൃതരും ചേർന്ന് സ്‌കൂൾ പ്രിൻസിപ്പാളിന് കൈമാറി.രണ്ട് നിലകളിലായി അഞ്ചു കോടിരൂപ ചെലവിൽ 16 ക്ലാസ് മുറികൾ 5 ലാബുകൾ 1 ആഡിറ്റോറിയം എന്നിവയാണ് കെട്ടിടത്തിലുള്ളത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടനം നടത്താൻ കഴിയാത്തതിനാൽ ക്ലാസ് മുറികൾ സജ്ജീകരിക്കുന്നതിനാണ് കെട്ടിടം വൈകാതെ കൈമാറിയതെന്നും ലോക്ക് ഡൗണിന് ശേഷം ഉദ്ഘാടന പരിപാടി സംഘടപ്പിക്കുമെന്നും വി.കെ.പ്രശാന്ത് എം.എൽ.എ പറഞ്ഞു.വട്ടിയൂർക്കാവ് പ്രത്യേക വികസന പദ്ധതിയിൽ നിന്നും ലാബുകൾക്ക് ആവശ്യമായ ഉപകരണങ്ങളും ഫർണിച്ചറുകളും വാങ്ങുന്നതിന് 35ലക്ഷം രൂപ അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. ഹെതർ കൺസ്ട്രക്ഷൻസാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.