hariharapuram-lps

വർക്കല: ഹരിഹരപുരം ഗവ. എൽ.പി സ്കൂളിന് പുതുതായി നിർമ്മിച്ച ഇരുനില കെട്ടിടം മന്ത്റി കടകംപള്ളി സുരേന്ദ്രൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എയും നിർവഹിച്ചു. 1 കോടി 65 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ഏഴ് ക്ലാസ് മുറികൾ, സ്റ്റാഫ് റൂം, ഓഫീസ് റൂം, കംപ്യൂട്ടർ ലാബ്, ഓരോ നിലകളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലെറ്റ് ബ്ലോക്ക് എന്നിവയുണ്ട്.

ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സുമംഗല, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്ത്, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം അസി. എക്സി. എൻജിനിയർ ജോൺ കെന്നത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി.എസ്. ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. സുമിത്ര, വാർഡ് മെമ്പർ കലാദേവി അമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. വനിത, ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്രർ ബൈജു.എസ്, എ.ഇ.ഒ ബിന്ദു.ആർ, ഹെഡ്മിസ്ട്രസ് ബി. സുനിത, പി.ടി.എ പ്രസിഡന്റ് അഡ്വ. രഞ്ജുരാജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജസ്റ്റി തുടങ്ങിയവർ സംസാരിച്ചു.