al

പുത്തൂർ: മണ്ഡപം ജംഗ്ഷന് സമീപം എസ്.ബി.ഐ ശാഖയോട് ചേർന്നുള്ള എ. ടി.എം കുത്തിപ്പൊളിക്കാൻ ശ്രമം. 2ാം തീയതി പുലർച്ചെ 12:50ടെയാണ് എ.ടി.എം കുത്തിപ്പൊളിക്കാൻ ശ്രമം നടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ബക്രീദിനെ തുടർന്ന് അവധിയായിരുന്ന ബാങ്ക് തിങ്കളാഴ്ച്ച തുറന്നപ്പോൾ എ.ടി.എമ്മിന്റെ പുറം കവർ ഇളകിയിരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നാണ് ബാങ്ക് അധികൃതർ പൊലിസിനെ വിവരം അറിയിച്ചത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എ.ടി എമ്മിൽ പരിശോധന നടത്തി. പണമൊന്നും നഷ്ട്ടപ്പെട്ടില്ലെന്ന് ബാങ്ക് അധികൃതർ പറഞ്ഞു